ബഹ്‌റൈനില്‍ ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു

മനാമ: ബഹ്‌റൈനില്‍ ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. രണ്ടര മാസമായി ഇവര്‍ തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കിങ് ഹമദ് ഹോസ്പിറ്റലിലെ ജീവനക്കാരനായ കോഴിക്കോട് കക്കോടി സ്വദേശി രജീഷിന്റെ ഭാര്യ വയനാട് മാനന്തവാടി മാണിക്കോത്ത് ചാലില്‍ പ്രിയ(34)ആണ് ഇന്നലെ മരിച്ചത്.

പ്രിയ ഓര്‍ക്കിഡ് അഡ്വര്‍ടൈസിങ് എന്ന സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. മകന്‍ അഭിനവ് സാരംഗ്(ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ വിദ്യാര്‍ത്ഥി). പിതാവ് : ശങ്കരന്‍ നായര്‍. അമ്മ: ലത. രണ്ട് സഹോദരങ്ങളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌ക്കാരം വായനാട്ടില്‍.

Share news
error: Content is protected !!
Scroll to Top