ബഹ്‌റൈനില്‍ വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് പണം തട്ടിയതായി പരാതി

മനാമ: വിവഹാം കഴിക്കാമെന്ന വാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 30,000 ബഹ്‌റൈന്‍ ദിനാര്‍ തട്ടിയെടുത്തതായി പരാതി. വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ

മനാമ: വിവഹാം കഴിക്കാമെന്ന വാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 30,000 ബഹ്‌റൈന്‍ ദിനാര്‍ തട്ടിയെടുത്തതായി പരാതി. വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ വഞ്ചിക്കുകയായിരുന്നു വെന്ന് പരാതിയില്‍ പറയുന്നു.

ബഹ്‌റൈന്‍ സ്വദേശിയായ ഇയാള്‍ നേരത്തെ വിവാഹം കഴിച്ചകാര്യവും യുവതിയില്‍ നിന്ന് മറച്ചുവെച്ചിരുന്നു. പണം കൈക്കലാക്കിയ ശേഷം ഇയാള്‍ ഫോണ്‍ നമ്പറുള്‍പ്പെടെ മാറ്റിയ ശേഷം മുങ്ങുകയായിരുന്നത്രെ. ഇതിനുമുന്‍പ് ഈ വിവാഹത്തിന് നമുക്ക് നിയമപരമായ സംരക്ഷണം കിട്ടില്ലെന്ന് ഇയാള്‍ പറഞ്ഞിരുന്നതാനും യുവതി പരാതിയില്‍ പറയുന്നു.

അതെസമയം യുവതിയെ കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.