Section

malabari-logo-mobile

ബഹ്‌റൈനില്‍ റിസപ്ഷനിസ്റ്റിനെ ആക്രമിച്ച യുവതിക്ക് 6 മാസം തടവ്

HIGHLIGHTS : മനാമ: റിസപ്ഷനിസ്റ്റിനെ ആക്രമിച്ച സംഭവത്തില്‍ യുവതിക്ക് ബഹ്‌റൈന്‍ ഹൈ ക്രിമിനല്‍ കോടതി ആറുമാസം തടവ് വിധിച്ചു. ബഹ്‌റൈന്‍ യുവതി വാടകയ്ക്ക് താമസിച്ചിരുന...

മനാമ: റിസപ്ഷനിസ്റ്റിനെ ആക്രമിച്ച സംഭവത്തില്‍ യുവതിക്ക് ബഹ്‌റൈന്‍ ഹൈ ക്രിമിനല്‍ കോടതി ആറുമാസം തടവ് വിധിച്ചു. ബഹ്‌റൈന്‍ യുവതി വാടകയ്ക്ക് താമസിച്ചിരുന്ന അപ്പാര്‍ട്ടുമെന്റ് ബില്‍ഡിങ്ങിലെ റിസപ്ഷനിസ്റ്റിനെയാണ് ആക്രമിച്ചത്. വാടകയ്‌ക്കെടുത്ത കെട്ടിടം ഒഴിഞ്ഞതിന് പത്ത് ദിവസത്തിന് ശേഷമാണ് യുവതി തന്റെ ഡയറി നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതെതുടര്‍ന്ന് ഇത് എടുക്കുന്നതിനായി യുവതി ഇവിടെ എത്തുകയായിരുന്നു. ഡയറിയില്‍ തന്റെ സ്വകാര്യ ചിത്രങ്ങള്‍ ഉള്ളതായി യുവതി പറയുന്നു. എന്നാല്‍ ഡയറി ലഭിച്ചിട്ടില്ലെന്ന് റിസപ്ഷനിസ്റ്റ് പറഞ്ഞപ്പോഴാണ് യുവതി അവരെ ആക്രമിച്ചത്.

റിസപ്ഷനിസ്റ്റിന്റെ ഫോണ്‍ കൈക്കലാക്കിയ യുവതി ഡയറി തിരിച്ചു തരുമ്പോള്‍ ഫോണ്‍ തിരിച്ചുതരാമെന്നു പറഞ്ഞു. ഇതെയുടര്‍ന്ന് റിസപ്ഷനിസ്റ്റ് പോലീസില്‍ വിവരമറിയിക്കുകയും ഇതെ തുടര്‍ന്ന് പോലീസ് റിസപ്ഷനിസ്റ്റിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുവതി ഒരു പുരുഷന്റെ സഹായത്തോടെയാണ് റസപ്ഷനിസ്റ്റിനെ ആക്രമിച്ചതെന്നും കോടതിയുടെ രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്.

sameeksha-malabarinews

അതെസമയം താന്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കാനായാണ് അപ്പാര്‍ട്ടുമെന്റ് വാടകയ്‌ക്കെടുത്തതെന്ന് യുവതി പ്രോസിക്യൂട്ടര്‍മാരോട് വ്യക്തമാക്കി. മൂന്ന് ദിവസമാണ് ഇവിടെ തമാസിച്ചതെന്നും ഇവിടെ വച്ച് തന്റെ സ്വകാര്യ ചിത്രങ്ങള്‍ വച്ചിരുന്ന ഡയറി മറന്നുവെച്ചുവെന്നും അതുകിട്ടാത്തതിനാലാണ് റിസപ്ഷനിസ്‌ററിനെ ആക്രമിച്ചതെന്നും യുവതി പ്രോസിക്യൂട്ടറോട് പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!