ബഹറൈന്‍ ജിദാഫിലെ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ തെരുവ് കച്ചവടം ഒഴിപ്പിച്ചു : നേരിയ സംഘര്‍ഷം

മനാമ : ജിദാഫിലെ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ തെരുവ് കച്ചവടത്തിനെതിരെ ശക്തമായ നടപടിയുമായി മുനിസിപ്പാലിറ്റി. ഒരു മാസത്തിനിടയില്‍ രണ്ടാം തവണയാണ് റോഡ് കയ്യേറി പ്രവര്‍ത്തിക്കുന്ന ചില കടകള്‍ പൊളിച്ചുനീക്കുന്നത്. ഇവിടെ കടകള്‍ പലതും റോഡിലേക്ക് വലിയ അളവില്‍ ഇറക്കിക്കെട്ടിയാണ് കച്ചവടം നടത്തുന്നത്‌

ഇന്നലെ പന്ത്രണ്ടോളം ഇത്തരത്തില്‍ ഇറക്കിക്കെട്ടിയ കടകള്‍ മുനിസിപ്പല്‍ അധികൃതര്‍ പൊളിച്ചുമാറ്റി. ഇത് കുറച്ചുനേരം കടക്കാരും മുനിസിപ്പല്‍ ജീവനക്കാരും തമ്മില്‍ വാഗ്വാദത്തിന് ഇടയാക്കി. പോലീസ് എത്തുന്നതുവരെ തങ്ങളുടെ കച്ചവടസാധനങ്ങള്‍ എടുത്തുമാറ്റാന്‍ കച്ചവടക്കാര്‍ അനുവദിച്ചില്ല.

ഇത് നേരിയ സംഘര്‍ഷത്തിനിടയാക്കി

ഈ നടപടിക്കെതിരെ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ചിലര്‍ സോഷ്യല്‍ മീഡിയിലൂടെ രംഗത്തുവന്നതും ഏറെ ചര്‍ച്ചയായിരുന്നു.

Related Articles