റിപ്പബ്ലിക് ദിനത്തില്‍ ബഹ്‌റൈനില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

മനാമ: റിപ്പബ്ലിക് ദിനത്തില്‍ കെഎംസിസി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കെഎംസിസി ജിദാലി, റിഫ,ഹമദ് ടൗണ്‍, സിത്രി ഏരിയാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലാണ് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ആസ്റ്റര്‍ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ സനദ് ആസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ വെച്ച് ജനുവരി 26 ന് രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് സൗജന്യ ക്യാമ്പ്. എല്ലാ വിദഗ്ധ ഡോക്ടര്‍മാരുടെയും സേവനം ക്യാമ്പില്‍ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 38120027, 39976006,33927675 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share news
error: Content is protected !!
Scroll to Top