ബഹ്‌റൈനില്‍ തീപിടുത്തത്തില്‍ നിന്ന് 7 അംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

മനാമ: തീപിടുത്തത്തില്‍ നിന്ന് ഒരു കുടുംബത്തിലെ ഏഴുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആലിയിലെ ഒരു കുടുംബമാണ് വീടിനു തീപിടിച്ചതില്‍ നിന്ന് രക്ഷപ്പെട്ടത്. തീപിടുത്തത്തില്‍ വീട് പൂര്‍ണമായും കത്തിനശിച്ചു.

കുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേരാണ് ഇവിടെ ഉണ്ടായിരുന്നത്. ഒരു സ്ത്രീക്കുമാത്രം ചെറിയ തോതില്‍ പൊള്ളലേറ്റു. ട്രാന്‍സ്‌ഫോര്‍മറില്‍ ഉണ്ടായ ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

തീപിടുത്തത്തില്‍ വീടിനോട് ചേര്‍ത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറും പൂര്‍ണായി കത്തിനശിച്ചു. ഇന്നലെ രാത്രിയാണ് തീപിടുത്തമുണ്ടായത്.

Related Articles