ബഹ്‌റൈനില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീ പിടിച്ചു

മനാമ: നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപടിച്ചു. സിറ്റി സെന്ററിന് എതിര്‍വശത്തെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. ഇതുപത്തെട്ട് നിലകളുള്ള കെട്ടിടത്തിന് പൂര്‍ണമായും കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.

തീപിടിച്ച ഉടന്‍തന്നെ ഇവിടെ നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ജോലിക്കാരെല്ലാം രക്ഷപ്പെട്ടതിനാല്‍ വന്‍ദുരന്തം ഒഴിവായി. അതെസമയം തീ പിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.

Related Articles