ബഹ്‌റൈനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് എട്ടുവയസുളള ബാലന്‍ മരിച്ചു

മനാമ: കെട്ടിടത്തില്‍ നിന്ന് വീണ് എട്ടുവയസ്സുള്ള ബാലന്‍ മരിച്ചു. വടക്കന്‍ ഗവര്‍ണറേറ്റില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിന് മുകളില്‍ നിന്നാണ് ബഹ്‌റൈനി ബാലനായ കറാര്‍ അബ്ബാസ്(8)വീണത്. ഉടന്‍ തന്നെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച ബുദയ്യ ഹൈവേക്ക് സമീപത്തുള്ള ഷഖുരയിലെ മൂന്ന് നില കെട്ടിടത്തില്‍ വെച്ച് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇവിടെ രണ്ടാമത്തെ നിലയില്‍ നിന്നാണ് കുട്ടി കാല്‍തെറ്റി വീണത്. വീഴ്ചയില്‍ തയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top