‘ആസാദ് കാശ്മീര്‍’ ‘അര്‍ത്ഥം മനസിലാവാത്തവരോട് സഹതാപം’; കെ ടി ജലീല്‍

തിരുവനന്തപുരം: ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി കെ ടി ജലീല്‍ എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റില്‍ ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയിലാണ് ‘ആസാദ് കാശ്മീര്‍’എന്നെഴുതിയത്. ഇതിന്റെ അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമെന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കശ്മീര്‍ യാത്രയെക്കുറിച്ചുള്ള എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിലെ പരമാര്‍ശങ്ങളാണ് വിവാദമായത്. സമൂഹമാധ്യമത്തില്‍ പങ്കുവച്ച യാത്രയുമായി ബന്ധപ്പെട്ട വിശദമായ കുറിപ്പില്‍ ഉപയോഗിച്ച പാക്കിസ്ഥാന്‍ പിടിച്ചെടുത്ത ഭാഗം ‘ആസാദ് കശ്മീര്‍’, ഇന്ത്യന്‍ അധീന കശ്മീര്‍ തുടങ്ങിയ പരാമര്‍ശങ്ങളാണ് വിവാദമായത്.

വിഭജനകാലത്ത് കശ്മീരിനെ രണ്ടായി പകുത്തിരുന്നുവെന്നും കെ ടി ജലീല്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.

‘പാക്കധീന കശ്മീരെ’ന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ കെ ടി ജലീല്‍ ആസാദ് കശ്മീരെന്നാണ് വിശേഷിപ്പിക്കുന്നത്. വിഭജനകാലത്ത് കശ്മീര്‍ രണ്ടായി വിഭജിച്ചിരുന്നു എന്നാണ് ജലീലിന്റെ മറ്റൊരു പരാമര്‍ശം. ഇന്ത്യന്‍ അധീന കശ്മീരെന്ന മറ്റൊരു പ്രയോഗവും ജലീലിന്റെ കുറിപ്പിലുണ്ട്.

ബിജെപി നേതാക്കളടക്കമുള്ളവര്‍ ജലീലിന്റെ പോസ്റ്റിന് കീഴെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിജെപി സംസ്ഥാനപ്രസിഡണ്ട് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ജലീലിന് എംഎല്‍എ ആയിരിക്കാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top