ബംഗ്ലാദേശില്‍ മതേതരവാദിയായ എഴുത്തുകാരനെ വെട്ടിക്കൊന്നു

f49b5ef9-3b4a-40b3-8adf-6e664a79fb51-620x426 (1)ധാക്ക: ബംഗ്ലാദേശിലെ പ്രമുഖ എഴുത്തകാരനും ബ്ലോഗറുമായ അവിജത്ത്‌ റായിലെ ധാക്കയില്‍ വെച്ച്‌ അജ്ഞാതര്‍ വെട്ടിക്കൊന്നു. എന്നും മതേതര നിലപാടിനൊപ്പം നിന്ന ഇദ്ദേഹം ഒരു പുസ്‌തക പ്രദര്‍ശനത്തില്‍ പങ്കെടുത്ത്‌ മടങ്ങവെയാണ്‌ ആയുധധാരികളായ ആക്രമികള്‍ ഇയാളെ വെട്ടിക്കൊലപ്പെടുത്തിയത്‌. ഇദ്ദേഹത്തേടൊപ്പമുണ്ടായിരുന്ന ഭാര്യക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്‌.

ഇദ്ദേഹത്തിന്റെ മതേതരനിലപാടുകളിലൂന്നിയുള്ള രചനകള്‍ മതമൗലകവാദികള്‍ക്ക്‌ ഏറെ അലോസരം സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന്‌ അവിജിത്തിനെതിരെ മതമൗലികവാദികള്‍ നിരന്തരം വധഭീഷണി ഉയര്‍ത്തിയിരുന്നു. നിലവില്‍ അമേരിക്കയില്‍ സ്ഥീരം താമസക്കാരനായ അവിജിത്ത്‌ തന്റെ പുസ്‌തക പ്രസാദനവുമായി ബന്ധപ്പെട്ട്‌ ധാക്കയിലെത്തിയതായിരുന്നു.

മുക്തോ മനോ എന്ന്‌ പ്രശസ്‌ത ബ്ലോഗിന്റെ സ്ഥാമകനാണ്‌ അവിജിത്‌ റോയ്‌്‌ മതതീവ്രവാദത്തിന്‌ നേരെ പ്രതികരിക്കുന്ന എഴുത്തകാര്‍ക്കെതരെ നേരത്തെയും ബ്ലംഗ്ലാദേശില്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. പ്രശസ്‌ത എഴുത്തുകാരി തസ്ലീമ നസ്രീനെ മതമൗലികവാദികളുടെ ഭീഷണി മൂലം തന്റെ രാജ്യം തന്നെ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്‌.

Share news
error: Content is protected !!
Scroll to Top