റോഡിലെ കുഴിയില്‍ ചാടിയ ഓട്ടോറിക്ഷ നടുറോഡില്‍ കുത്തനെ പൊങ്ങി കാറുമായി കൂട്ടിയിടിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

വേങ്ങര പരപ്പനങ്ങാടി സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ റോഡിലെ കുഴില്‍ ചാടി നിയന്ത്രണം വിട്ട് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഓട്ടോയിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്ന് രാവിലെ ചേറ്റിപ്പുറം ഇമാം ഷാഫി മസ്ജിദിന് സമീപത്താണ് സംഭവം. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന ചേറ്റിപ്പുറം സ്വദേശി സൈതലവി പറാഞ്ചേരി, ഓട്ടോ ഡ്രൈവറായിരുന്ന വേങ്ങര അരീക്കളം സ്വദേശി അലവിക്കുട്ടി എന്ന അബി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഓടിക്കൊണ്ടിരിക്കെ റോഡിലെ കുഴിയില്‍ ചാടിയ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പെട്ടെന്ന് ഉയര്‍ന്ന് കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട മറ്റൊരു കാറിലും ഇടിച്ചു. കുഴിയില്‍ വീണതോടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് കാറുമായി കൂട്ടിയിടിച്ചത്.

പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ചികിത്സയില്‍ തുടരുകയാണ്

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top