തിരുവനന്തപുരം: ഓട്ടോ ഡ്രൈവര്‍മാര്‍ മീറ്ററില്‍ കൂടുതല്‍ കാശ് വാങ്ങുന്നതിനെതിരെ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. സാധാരണ ജനങ്ങളില്‍ നിന്ന് കാശ് പിടിച്ചുവാങ്ങരുതെന്നും അത് ദ്രോഹമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഓട്ടോ തൊഴിലാളികളുടെ സേവനം വിലമതിക്കാനാവാത്തതാണ്. പക്ഷേ മീറ്ററില്‍ കൂടുതല്‍ കാശ് വാങ്ങുന്നത് ശരിയല്ല.
മറ്റു സംസ്ഥാനങ്ങളിലെല്ലാം ഓട്ടോയില്‍ കയറുമ്പോഴേ മീറ്ററിന് കൂടുതല്‍ കാശ് വേണ്ടി വരും എന്ന് പറഞ്ഞിട്ടാണ് വാങ്ങുന്നത്. അതുപോലെ പറഞ്ഞിട്ട് വാങ്ങുന്നതില്‍ പ്രശ്‌നമില്ല. പറഞ്ഞ സ്ഥലത്ത് കൊണ്ട് പോയി ആക്കിയിട്ട് അമിതമായി കാശ് ചോദിക്കുന്നത് ശരിയല്ലെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഉള്ള കാലമാണ്. അന്യായമായി പിടിച്ച് വാങ്ങുമ്പോള്‍ സൂക്ഷിക്കുന്നത് നല്ലതാണെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




