പരപ്പനങ്ങാടി: ബസും ഓട്ടോറിക്ഷയും കുട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. അങ്ങാടി കൊടശ്ശേരി സൈതലവി (ചെറിയ ബാവ, 60) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പരപ്പനങ്ങാടി താനൂര്‍ റോഡില്‍ എന്‍സിസി റോഡ് ജങ്ഷനിലാണ് അപകടം. പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന ബസ് ഓട്ടോയിലേക്ക് ഇടിക്കുകയായിരുന്നു. ഓട്ടോ പൂര്‍ണമായും തകര്‍ന്നു.
സൈതലവിയെ ഉടന്‍ കോഴിക്കോ ട് മെഡിക്കല്‍ കോളേ ജില്‍ എത്തിച്ചെങ്കിലും രാ ത്രിയോടെ മരിച്ചു. ഭാര്യ: ബീവാത്തു. മക്കള്‍: ഫാ ത്തിമത്ത് സുഹറ, നസീമ, ഷഹര്‍ബാന സമീറ, ഇല്യാസ്. മരുമക്കള്‍: സൈതു, ഷാഫി, അബ്ദുള്‍ സലാം, ബാപ്പു തലട്ടി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച അങ്ങാടി മൊഹിയുദ്ധീന്‍ പള്ളിഖബര്‍സ്ഥാനില്‍ ഖബറടക്കം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


