തിരൂരങ്ങാടി : ലൈസന്‍സ് ഇല്ലാതെ വെന്നിയൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഡിറ്റോറിയം നഗരസഭ ആരോഗ്യവിഭാഗം അടച്ചു പൂട്ടി സീല്‍ ചെയ്തു. തിരൂരങ്ങാടി നഗരസഭ വാര്‍ഡ് 13-ല്‍ വെന്നിയൂര്‍ ഭാഗത്ത് അനധികൃതമായി നടത്തി വന്നിരുന്ന ടി കെ എച്ച് കണ്‍വെന്‍ഷന്‍ സെന്റര്‍ എന്ന സ്ഥാപനം ലൈസന്‍സില്ലാതെ പ്രവര്‍ത്തിപ്പിച്ചിന്റെ പേരില്‍ നഗരസഭ ആരോഗ്യ വിഭാഗം അടച്ചു പൂട്ടി സീല്‍ ചെയ്തു. സ്ഥാപനത്തിന് കെട്ടിട നമ്പറോ, ലൈസന്‍സോ ഉണ്ടായിരുന്നില്ലെന്നും. മേല്‍ കാരണത്താല്‍ രണ്ടു തവണ സ്ഥാപന ഉടമയ്ക്ക് നോട്ടീസ് നല്‍കിയിരുന്നതാണെന്നും. നിയമാനുസൃത ലൈസന്‍സോ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെ സ്ഥാപനങ്ങള്‍ നടത്തി വരുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനം അടച്ചൂ പൂട്ടി സീല്‍ ചെയ്യുവാന്‍ ഇടയായതെന്ന് അധികൃതര്‍ പറഞ്ഞു.
രണ്ട് വര്‍ഷമായി യാതൊരു അനുമതിയില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.തിരൂരങ്ങാടി നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ പ്രകാശന്‍ ടി കെ-യുടെ മേല്‍നോട്ടത്തില്‍ നഗരസഭ
സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മോഹന്‍ദാസ് എ, പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീജി എസ്, ഡ്രൈവര്‍ മുകേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാപനം ഡിപ്പാര്‍ട്ട്‌മെന്റലായി അടച്ച് പൂട്ടിയത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ഡിപ്പാര്‍ട്ട്‌മെന്റെലായി അടച്ച് പൂട്ടി സീല്‍ ചെയ്ത് പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് നഗരസഭാ സെക്രട്ടറി എം വി റംസി ഇസ്മായില്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




