മലപ്പുറത്ത് തിരുനാവായയില്‍ സില്‍വര്‍ ലൈന്‍ സര്‍വേക്കല്ല് ഇറക്കാന്‍ ശ്രമം. സര്‍വേക്കല്ല് ഇറക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. തൊഴിലാളികള്‍ വാഹനത്തില്‍ നിന്ന് ഇറക്കിയ സര്‍വേക്കലുകള്‍ നാട്ടുകാര്‍ തിരിച്ചു വാഹനത്തില്‍ കയറ്റി.
അതേസമയം സൂക്ഷിക്കാനായാണ് സര്‍വേക്കല്ല് കൊണ്ടുവന്നതെന്ന് തൊഴിലാളികള്‍ അറിയിച്ചെങ്കിലും ഇറക്കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. ഉദ്യോഗസ്ഥരാരും തന്നെ ഒപ്പം ഉണ്ടായിരുന്നില്ല.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ആയിരുന്നു നേരത്തെ സില്‍വര്‍ ലൈന്‍ സര്‍വേക്കല്ല് സൂക്ഷിച്ചിരുന്നത്. ഇത് റെയില്‍വേയുടെ കീഴിലുള്ള സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമവും നാട്ടുകാര്‍ തടഞ്ഞു. നൂറിലേറെ കല്ലുകള്‍ ആണ് തിരിച്ചു വാഹനത്തില്‍ കയറ്റിപ്പിച്ചത്.




