
തിരൂരങ്ങാടി: തിരൂരങ്ങാടി തറമ്മൽ ജുമാമസ്ജിദ് പള്ളിയിലെ ഇമാമിൻ്റെയും സ്ത്രീകളുടെ നിസ്കാരമുറിയുടേയും പൂട്ടു പൊളിച്ച് അകത്തു കടന്ന് മോഷണ ശ്രമവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം 30 ാം തിയ്യതിയാണ് സംഭവം നടന്നത്. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും മോഷണത്തിന് ശ്രമിച്ച വേങ്ങര നെടുപ്പറമ്പ് സ്വദേശി വള്ളിക്കാടൻ മുഹമ്മദ് ജുറൈജ് (28) എന്നയാളെ തിരൂരങ്ങാടി ഇന്ഴസ്പെക്ടർ പ്രദീപ് കുമാറിൻെറ നേതൃതൃത്തിൽ തിരൂരങ്ങാടി സബ്ബ് ഇൻസ്പെക്ടർമാരായ എ ഡി വിൻസെൻറ്, രാജേഷ് കെ, സിപിഒ മാരായ അനീഷ് ബാബു, മുഹമ്മദ് റഫീഖ്, എന്നിവരങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ വേങ്ങര, തേഞ്ഞിപ്പാലം,കോഴിക്കോട്,പരപ്പനങ്ങാടി, തലശ്ശേരി എന്നിവിടങ്ങളിൽ കളവ് കേസ്സും ഗഞ്ചാവ് കേസുൾപ്പെടെ 10 കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് തിരൂർ സബ്ബ് ജയിലിൽ റിമാൻഡിൽ പാർപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




