പ്രസവിച്ച് കിടന്ന യുവതിയെ കുത്തിവച്ച് കൊല്ലാന്‍ ശ്രമം; നഴ്‌സിന്റെ വേഷമണിഞ്ഞെത്തിയ ഭര്‍ത്താവിന്റെ സുഹൃത്തായ യുവതി പിടിയില്‍

തിരുവല്ല: പരുമലയിലെ സ്വകാര്യ ആശുപത്രി യില്‍ പ്രസവിച്ച് കിടന്ന യുവതിയെ നഴ്‌സിന്റെ വേഷമണിഞ്ഞെത്തിയ മറ്റൊരു യുവതി സിറിഞ്ച് ഉപയോഗി ച്ച് ധമനികളില്‍ വായു കടത്തിവിട്ട് കൊല്ലാന്‍ ശ്രമിച്ചു.
ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സും ശുചീകരണ ജീവനക്കാരും യുവതി യെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കായംകുളം പുല്ലുകളുങ്ങര സ്വ ദേശിയായ അനുഷ(25) യാണ് പുളിക്കീഴ് പൊലീസിന്റെ പിടിയിലായത്. കായംകുളം സ്വദേശി നേഹ(25)യെയാണ് അനുഷ വധി ക്കാന്‍ ശ്രമിച്ചത്. സ്‌നേഹയുടെ ഭര്‍ ത്താവിന്റെ സുഹൃത്താണ് അനുഷ.

വെള്ളി വൈകിട്ട് നാലോടെയാണ് സംഭവം. ഒരാഴ്ച മുമ്പ് പ്രസവ ശുശ്രൂഷയ്ക്ക് ക്കായാണ് സ്‌നേഹ ആശുപത്രിയിത്രിയിലെത്തിയത്. കഴിഞ്ഞ ദിവസം ഇവര്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചു. യുവതിയുടെ അമ്മയാണ് ഒപ്പമുള്ള ത്. വെള്ളിയാഴ്ച ഡിസ്ചാര്‍ജായി പോകാന്‍ തുടങ്ങവെയാണ് മാസ്‌ക് ധരിച്ച് നഴ്‌സിന്റെ വേഷത്തില്‍ അനുഷ വന്ന് ഒരു ഇഞ്ചക്ഷന്‍ കൂടി ഉണ്ടെന്ന് പറഞ്ഞു. കുത്താന്‍ തുടങ്ങുമ്പോള്‍ ഡ്യൂട്ടി നഴ്‌സ് മുറിയിലേക്ക് വന്നു. നഴ്‌സ് കുത്തിവയ്ക്കുന്നത് തടഞ്ഞു. ആശുപത്രി നഴ്‌സല്ല കുത്തിവയ്ക്കാന്‍ ശ്രമിച്ചതെന്ന് ബോധ്യമായതോടെ മറ്റുള്ളവരെ അറിയിച്ച് പിടികൂടുക യായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top