തിരൂരങ്ങാടി: ഊട്ടിയിലേക്ക് വിനോദയാത്ര പോകുന്ന സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ആറ് പേര്‍ക്ക് പരിക്ക്. കൊടിഞ്ഞി സെന്‍ട്രല്‍ ബസാര്‍ സ്വദേശികളായ മലയം പള്ളി ഷബീറലി(40), പാലക്കാട്ട് അബ്ബാസ് (40), ഒള്ളക്കന്‍ ഫൈസല്‍ (40), കുന്നത്തേരി സലീം (41), കീഴ് വിട്ടില്‍ അബ്ദുറഹ്‌മാന്‍ (40), വെള്ളിയാമ്പുറം സ്വദേശി കാഞ്ഞീര മന്‍സൂര്‍ (40), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ രണ്ടിന് നാടുകാണിയില്‍ വെച്ചാണ് അപകടം.
ഊട്ടിയിലേക്ക് പോകുന്നതിനിടെ ഇവരുടെ വാഹനം കല്ലിന്മേല്‍ കയറി 100 അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് ലഭിച്ച പ്രാഥമിക വിവരം. പരിക്കേറ്റവരെ നാട്ടുകാരും മറ്റും ഗൂഢല്ലൂരിലെയും പരിസരത്തെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അരീക്കോട് ആസ്റ്റര്‍ മദര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്, പരിക്ക് സാരമുള്ളതല്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




