ബ്രസീല്‍ താരം നെയ്മറിന്റെ കാമുകിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; വീട് കൊള്ളയടിച്ചു

ബ്രസീലിയന്‍ ഫുട്ബോള്‍ സൂപ്പര്‍ താരം നെയ്മറിന്റെ വീട് കൊള്ളയടിച്ചു. കാമുകി ബ്രൂണോ ബിയാന്‍കാര്‍ഡിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നു. സാവോപോളോയിലുള്ള ബ്രൂണയുടെ വീട്ടിലേക്ക് മൂന്നു പേര്‍ അതിക്രമിച്ചു കയറുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ചുകയറിയ കള്ളന്മാര്‍ വിലപിടിപ്പുള്ള പലതും അപഹരിച്ചു. മോഷണം നടക്കുമ്പോള്‍ ബ്രൂണയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നു. ഇരുവരെയും ബന്ധിച്ചശേഷമാണ് മൂവര്‍സംഘം മോഷണം നടത്തിയത്.

ബ്രൂണയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാനായാണ് മൂവര്‍ സംഘം വീട്ടില്‍ അതിക്രമിച്ചുകടന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇരുവരും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. കള്ളന്മാരിലൊരാളെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ബ്രൂണയുടെ മാതാപിതാക്കളുടെ ശബ്ദം കേട്ട് അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സംഘത്തിലെ 20 വയസ്സുകാരനായ യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഘത്തിലെ മറ്റു ആള്‍ക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സാവോ പോളോ പൊലീസ് അറിയിച്ചു. കഴിഞ്ഞമാസമാണ് നെയ്മര്‍ താനൊരു പെണ്‍കുഞ്ഞിന്റെ അച്ഛനായ വിവരം ലോകത്തെ അറിയിച്ചത്. ഒക്ടോബര്‍ ആറിനാണ് നെയ്മറിനും കാമുകി ബ്രൂണയ്ക്കും കുഞ്ഞിന് ജന്മം നല്‍കിയത്.

മുന്‍ പങ്കാളിയായ കരോലിന ഡാന്റസുമായുള്ള ബന്ധത്തില്‍ 12 വയസുള്ള മകനും ഉണ്ട്. നിലവില്‍ സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ ഹിലാലിനുവേണ്ടിയാണ് നെയ്മര്‍ കളിക്കുന്നത്. നിലവില്‍ പരിക്കേറ്റ താരം ചികിത്സയിലാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top