‘വഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമം’: കെ. രാധാകൃഷ്ണന്‍ എം. പി, ‘കേരളം പാസാക്കിയ പ്രമേയം നാളെ അറബിക്കടലില്‍’; സുരേഷ് ഗോപി

ദില്ലി: വഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമമെന്ന് കെ രാധാകൃഷ്ണന്‍ എംപി. മുസ്ലീം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു. ബില്‍ ന്യൂനപക്ഷ വിരുദ്ധമായത് കൊണ്ട് സിപിഎം എതിര്‍ക്കുന്നുവെന്നും എംപി പറഞ്ഞു.

ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കുട്ടികള്‍ക്കുള്ള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുനസ്ഥാപിക്കണം. മതപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അതിക്രമിച്ചു കയറുന്നതിന്റെ അപകടം ഈ ബില്ലിനുണ്ടെന്നും എംപി ചൂണ്ടിക്കാട്ടി. കെ രാധാകൃഷ്ണന്‍ സംസാരിക്കുമ്പോള്‍ ഭരണപക്ഷം പ്രതിഷേധമുയര്‍ത്തി. ബില്‍ പാസാകുന്നതോടെ കേരളം പാസ്സാക്കിയ പ്രമേയം അറബിക്കടലില്‍ പതിക്കുമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു.

വഖഫ് ഭേദഗതി ബില്‍ വിഭജന ശ്രമമെന്നാണ് കോണ്‍ഗ്രസ് എംപി കെ സി വേണുഗോപാലിന്റെ പ്രതികരണം. രാഷ്ട്രീയ നേട്ടത്തിന് മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കലാണ് ബില്ലിന്റെ അജണ്ട. ന്യൂനപക്ഷത്തിന് എതിരല്ല ബില്ലെന്ന് കിരണ്‍ റിജിജു പറയുന്നത് കുറ്റബോധം കാരണമാണ്. മുനമ്പത്തെ ജനതയെ പൂര്‍ണമായി പിന്തുണക്കുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top