മലപ്പുറം സ്വദേശികളായ ശബരിമല തീര്‍ത്ഥാടകര്‍ക്കു നേരെ ആക്രമണം

ആലപ്പുഴ കളര്‍ക്കോടില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തിന് നേരെ ആക്രമണം. മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ചില്ലാണ് അടിച്ച് തകര്‍ത്തത്. സന്നിധാനത്തുനിന്ന് മടങ്ങവേയാണ് ഒരു സംഘം തീര്‍ഥാടകര്‍ക്കു നേരെ ആക്രമണം നടത്തിയത്. കളര്‍കോട് ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങുമ്പോഴായിരുന്നു സംഭവം നടന്നത്.

ആക്രമിച്ച യുവാവിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

അയ്യപ്പ സംഘത്തിലെ ഒരു പെണ്‍കുട്ടി കടയ്ക്ക് മുന്നില്‍ ഉണ്ടായിരുന്ന ബൈക്കില്‍ ചാരി നിന്നത് ബൈക്ക് ഉടമ ചോദ്യം ചെയ്തതാണ്
പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടത്. പെണ്‍കുട്ടിയെയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ കുട്ടിയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. കൈകോടാലി ഉപയോഗിച്ചാണ് വാഹനത്തിന്റെ ചില്ല് അടിച്ച് തകര്‍ത്തത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top