പത്തനംതിട്ടയില്‍  4 പെണ്‍കുട്ടികളെ കാണാതായി; രണ്ട് പേരെ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ നിന്ന് ഇന്നലെ കാണാതായ നാല് പെണ്‍കുട്ടികളില്‍ രണ്ട് പേരെ കണ്ടെത്തി. തിരുവല്ല ഓതറ എ എം എം സ്‌കൂളില്‍ നിന്നും കാണാതായ രണ്ട് പെണ്‍കുട്ടികളെയാണ് ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്. പെണ്‍കുട്ടികളില്‍ ഒരാളുടെ സുഹൃത്തിനെ കാണാന്‍ കൊച്ചിയിലേക്ക് പോകും വഴിയാണ് പൊലീസ് പിടികൂടിയത്. ഇരുവരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.

അതേസമയം പത്തനംതിട്ട നഗരപരിധിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തൈക്കാവ് ഗവ. സ്‌കൂള്‍, മര്‍ത്തോമ സ്‌കൂളുകളില്‍ നിന്നാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. മാര്‍ത്തോമാ സ്‌കൂളിലെ കുട്ടിയെ ക്ലാസില്‍ എത്തിയ ശേഷമാണ് കാണാതായത്.

മറ്റു കുട്ടികള്‍ സ്‌കൂളില്‍ വന്നതേ ഇല്ലെന്നാണ് സൂചന. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടികള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് തിരുവല്ല, പത്തനംതിട്ട പൊലീസുകള്‍ അന്വേഷണം തുടങ്ങിയത്. പെണ്‍കുട്ടി വൈകുന്നേരം മൂന്നരയോടെ വീടിന് സമീപം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top