പരപ്പനങ്ങാടി കീരനല്ലൂർ ന്യൂ കട്ടിൽ, ഒഴുക്കിൽ പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി

പരപ്പനങ്ങാടി:പരപ്പനങ്ങാടിയിലെ പാലത്തിങ്ങൽ ന്യൂ കട്ട് പുഴയിൽ ഇന്ന് രാവിലെയും, വൈകുന്നേരവും കുളിക്കാനിറങ്ങിയ 4 വിദ്യാർഥികൾ ഒഴുക്കിൽ പെട്ടു.

ശക്തമായ മഴയെ തുടർന്ന് പുഴയിൽ വെള്ളച്ചാട്ടവും, പുഴയുടെ ഒഴുക്കും അപകടകരമായ രീതിയിൽ തുടരുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ അശ്രദ്ധമായി പുഴയിൽ കുളിക്കാനിറങ്ങിയത്.
കുട്ടികൾ ഒഴുക്കിൽ കുടുങ്ങിയത് ശ്രദ്ധയിൽ പെട്ട പ്രദേശത്തെ മത്സ്യ തൊഴിലാളികളും,
പ്രദേശവാസികളുമാണ് കുട്ടികളുടെ രക്ഷക്ക് എത്തിയത്.
കൃത്യസമയത്ത് പ്രദേശവാസികൾ രക്ഷക്ക് എത്തിയതിനാൽ രണ്ട് സമയങ്ങളിലും വൻ ദുരന്തമാണ് ഒഴിവായത്.

കീരനല്ലൂർ ന്യൂ കട്ടിൻ്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ നിരവധി വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.

ശക്തമായ മഴ തുടരുന്നതിനാൽ പുഴയുടെ ഒഴുക്ക് അപകടകരമായ നിലയിലാണെന്നും, ഒഴുക്കിൽ പെട്ടാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാകുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്നും, ഒരുകാരണവശാലും ആരും പുഴയിൽ ഇറങ്ങരുതെന്നും 20 ആം ഡിവിഷൻ കൗൺസിലർ അസീസ് കൂളത്ത് മുന്നറിയിപ്പ് നൽകി.

Share news
error: Content is protected !!
Scroll to Top