ഹൈഡ്രോഗ്രാഫിക് സർവേ വിങ്, ചീഫ് ഹൈഡ്രോഗ്രാഫറുടെ തിരുവനന്തപുരത്തെ കാര്യാലയത്തിൽ അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്കൽ) ന്റെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
മെക്കാനിക്കൽ എൻജിനിയറിങിൽ ബി-ടെക്ക് ബിരുദം അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിങിൽ ഡിപ്ലോമയും, കടലിലും – ഉൾനാടൻ ജലാശയങ്ങളിലും ഉപയോഗിക്കുന്ന യാനങ്ങളുടെ നിർമ്മാണത്തിലും മെയിന്റനൻസിലുമുള്ള രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം 31ന് വൈകിട്ട് 5ന് മുമ്പായി ചീഫ് ഹൈഡ്രോഗ്രാഫർ, ചീഫ് ഹൈഡ്രോഗ്രാഫറുടെ കാര്യാലയം, കമലേശ്വരം, മണക്കാട് പി.ഒ, തിരുവനന്തപുരം- 09 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



