
മലപ്പുറം : 2026ലെ നിയമസഭാ പൊതു തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഉപേയാഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റുകളുടെയും ആദ്യഘട്ട പരിശോധന ജനുവരി മൂന്നിന് ആരംഭിക്കും. വോട്ടിംഗ് യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിന്റെ ഭാഗമായി ചാത്തമംഗലത്തുള്ള ഇ.വി.എം, വിവിപാറ്റ് വെയര്‍ഹൗസില്‍ വെച്ചാണ് പരിശോധന നടക്കുക.
ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിലെ അംഗീകൃത എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും പരിശോധനാ നടപടികള്‍.
ദേശീയ, സംസ്ഥാന അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കും പരിശോധനാ നടപടികള്‍ നിരീക്ഷിക്കുന്നതിന് അവസരം ലഭിക്കും. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പാര്‍ട്ടികള്‍ക്ക് ഇതിനകം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ (https://www.eci.gov.in/evm-vvpat) ലഭ്യമായ മാന്വല്‍ പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും പരിശോധനകളെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




