മുന്നേറ്റത്തോടെ എല്‍ഡിഎഫ്; എഴുപതിലധികം മണ്ഡലങ്ങളില്‍ ലീഡ്

തിരുവനന്തപുരം: വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ സമയം കഴിഞ്ഞപ്പോള്‍ സംസ്ഥാനത്ത് മുന്നിട്ട് നില്‍ക്കുന്നത് എല്‍ഡിഎഫ് ആണ്. ഏകേദേശം എഴുപതിലധികം മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുകയാണ്.

വട്ടിയൂര്‍ക്കാവ്, കൊല്ലം, കുണ്ടറ, ധര്‍മ്മടം, മട്ടാഞ്ചേരി, ആലപ്പുവ, ബത്തേരി, കോന്നി, ഉടുമ്പന്‍ചോല, ആറ്റിങ്ങല്‍, പാറശ്ശാല, നെയ്യാറ്റിന്‍കര, മഞ്ചേശ്വരംകളമശ്ശേരി, ബേപ്പൂര്‍ തുടങ്ങി എഴുപതിന് പുറത്ത് മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് മുന്നേറുന്നത്.

വൈപ്പിനില്‍ ലീഡുയര്‍ത്തി കെ എന്‍ ഉണ്ണികൃഷ്ണന്‍ മുന്നേറുകയാണ്. കോങ്ങാടും എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്.

കോതമംഗലം ആദ്യ റൗണ്ട് കോട്ടപ്പടി പഞ്ചായത്തില്‍ എല്‍ഡിഎഫിലെ ആന്റണി ജോണും വ്യക്തമായ ലീഡോടുകൂടി മുന്നേറുകയാണ്.

 

Share news
error: Content is protected !!
Scroll to Top