HIGHLIGHTS : Asia Cup; India defeated Sri Lanka
കൊളംബോ: ഏകദിന ക്രിക്കറ്റില്‍ ശ്രീലങ്കയെ കീഴടക്കി ഇന്ത്യ. ഏകദിന ക്രിക്കറ്റില്‍ 13 തുടര്‍ ജയങ്ങളുമായി എത്തിയ ലങ്കയാണ് കൊളെബോയില്‍ ഇന്നലെ ഇന്ത്യക്ക് കുല്‍ദീപിനും ഇന്ത്യക്കും മുന്നില്‍ മുട്ടുകുത്തിയത്.
ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 41.3 ഓവറില്‍ 172 റണ്‍സിന് ഓള്‍ഔട്ടായി. നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49.1 ഓവറില്‍ 213 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.
സൂപ്പര്‍ ഫോറില്‍ നേരത്തേ പാകിസ്താനെതിരേ വമ്പന്‍ ജയം നേടിയ ഇന്ത്യ, തുടര്‍ച്ചയായ രണ്ടാം ജയത്തോടെയാണ് ഒരു മത്സരം ശേഷിക്കേ ഫൈനല്‍ ഉറപ്പിച്ചത്. 15 -ന് ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ അവസാന സൂപ്പര്‍ ഫോര്‍ മത്സരം. സൂപ്പര്‍ ഫോറിലെ ശ്രീലങ്ക – പാകിസ്താന്‍ മത്സര വിജയികളെ ഇന്ത്യ ഫൈനലില്‍ നേരിടും.


ഏകദിന ക്രിക്കറ്റില്‍ അതിവേഗം 150 വിക്കറ്റ് തികക്കുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടവും കുല്‍ദീപ് യാദവ് സ്വന്തമാക്കി. 88 മല്‍സരങ്ങളില്‍ നിന്നാണ് കുല്‍ദീപ് 150 വിക്കറ്റ് തികച്ചത്. 80 മത്സരങ്ങളില്‍ 150 വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമത്. ഇന്നലെ പാക്കിസ്ഥാനെതിരെ അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപ് ഇന്ന് ലങ്കക്കെതിരെ നാലു വിക്കറ്റെടുത്തു. അതിവേഗം 150 വിക്കറ്റെടുക്കുന്ന നാലാമത്തെ സ്പിന്നറാണ് കുല്‍ദീപ്. സഖ്ലിയന്‍ മുഷ്താഖ്(78 മത്സരങ്ങള്‍), റാഷിദ് ഖാന്‍(80), അജാന്ത മെന്‍ഡിസ്(84) എന്നിവരാണ് ഈ നേട്ടത്തില്‍ കുല്‍ദീപിന് മുന്നിലുള്ളവര്‍.
ഈ വര്‍ഷം കളിച്ച 13 ഏകദിനങ്ങളിലാണ് ശ്രീലങ്ക പരാജയമറിയാതെ കുതിച്ചത്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തുടര്‍ ജയങ്ങള്‍ നേടുന്ന രണ്ടാമത്തെ ടീമാവാനും ഇതോടെ ശ്രീലങ്കക്കായിരുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ജൂണ്‍വരെയുള്ള കാലയളവിലായിരുന്നു ലങ്കയുടെ ജയങ്ങളെല്ലാം.
ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തുടര്‍ ജയങ്ങളെന്ന റെക്കോര്‍ഡ് പക്ഷെ ഇപ്പോഴും ഓസ്‌ട്രേലിയയുടെ പേരില്‍ തന്നെയാണ്. 2003 ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഏകദിനത്തില്‍ തുടര്‍ച്ചയായി 21 മത്സരങ്ങള്‍ ജയിച്ചാണ് ഓസീസ് റെക്കോര്‍ഡിട്ടത്. 2005ല്‍ 12 മത്സരങ്ങള്‍ തുടര്‍ച്ചയാായി ജയിച്ച ദക്ഷിണാഫ്രിക്ക മൂന്നാമതും 2007-2008ല്‍ 12 ജയം നേടിയിട്ടുള്ള പാക്കിസ്ഥാന്‍ നാലാമതും 2016-2017 12 ജയം നേടിയ ദക്ഷിണാഫ്രിക്ക തന്നെ അഞ്ചാമതുമാണ് പട്ടികയില്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു