HIGHLIGHTS : Aryadan Shoukat wins in Nilambur
മലപ്പുറം:നിലമ്പൂരില്‍ വിജയിച്ച് ആര്യാടന്‍ ഷൗക്കത്ത്. 11077 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് വിജയിച്ചത്. വോട്ടെണ്ണല്‍ ആരംഭിച്ചതിന് ശേഷം ഒരു നിമിഷം പോലും പിന്നിലേക്ക് പോകുകയോ എതിരാളികള്‍ക്ക് മുന്നേറാന്‍ അവസരം നല്‍കുകയോ ചെയ്യാത്ത വിജയമാണ് ആര്യാടന്‍ ഷൗക്കത്ത് സ്വന്തമാക്കിയിരിക്കുന്നത്.

ആദ്യം എണ്ണിയ വഴിക്കടവ്, മൂത്തേടം, എടക്കര പഞ്ചായത്തുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതീക്ഷിച്ച പോലെ ലീഡ് നേടി. വോട്ടെണ്ണിയ ആദ്യ 8 റൗണ്ടിലും യുഡിഎഫ് വ്യക്തമായ ലീഡ് നേടി. എന്നാല്‍ ഇടത് ശക്തി കേന്ദ്രങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നായിരുന്നു എല്‍ഡിഎഫ് ക്യാമ്പുകള്‍ പ്രതീക്ഷിച്ചിരുന്നത്. ഈ പ്രതീക്ഷകളെല്ലാം അട്ടിമറിച്ച് ഇടതു കോട്ടകളിലും ആര്യാടന്‍ ഷൗക്കത്തിന്റെ മുന്നേറ്റമാണ് നിലമ്പൂരില്‍ കണ്ടത്.
നിലമ്പൂരില്‍ 2016ല്‍ പി വി അന്‍വറിനോട് പരാജയപ്പെട്ട ആര്യാടന്‍ ഷൗക്കത്ത് അന്‍വര്‍ ഒഴിഞ്ഞ അതേ സീറ്റിലേക്ക് മത്സരിച്ച് നിയമസഭയിലേക്കെത്തുന്നത്.