മെത്താ ഫിറ്റമിനുമായി പിടിയിൽ

കോഴിക്കോട് : 5.221 ഗ്രാം മെത്താ ഫിറ്റമിനുമായി യുവാവ് പിടിയിൽ. ഫാറൂഖ് കോളേജി നടുത്തുള്ള യുവത വായനശാലയുടെ സമീപത്തു വച്ചാണ് ഫാറൂഖ് കോളേജ് തിരിച്ചിലങ്ങാടി ഉണ്ണിയാലുങ്ങൽ ദിൽശാന വീട്ടിൽ മുഹമ്മദ് സിനാൻ (26) പിടിയിലായത്.

എക്സൈസ് എൻഫോഴ്സസ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എസ് ശരത്ത്, ഡെപ്യൂട്ടി എക്സൈസ് കമീഷണർ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ സി പി ഷാജു, പി അജിത്, പി പി ജിത്തു, പി എസ് അഷിൽദ് സി വിൽ എക്സൈസ് ഓഫീസർ സി പി ജി ഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top