ഹൈബ്രിഡ് കഞ്ചാവുമായി പിടിയില്‍

വെള്ളമുണ്ട: ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികളായ യുവതീയുവാക്കള്‍ പിടിയില്‍. സുഹൃത്തുക്കളായ കണ്ണൂര്‍ അഞ്ചാംപീടിക, കീരിരകത്ത് വീട്ടില്‍ കെ ഫസല്‍(24), തളിപറമ്പ് സുഗീതം വീട്ടില്‍, കെ ഷിന്‍സിത(23) എന്നിവരെയാണ് വെള്ളമുണ്ട പൊലീസ് പിടികൂടിയത്.

ഇവരില്‍ നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവര്‍ സഞ്ചരിച്ച ബിഎംഡബ്ല്യു കാറും, 96,290 രൂപയും, മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച മൊതക്കര, ചെമ്പ്രത്താംപൊയില്‍ ജങ്ഷനില്‍ വാഹനപരിശോധനക്കിടെയാണ് ഇവര്‍ വലയിലായത്. കാറിന്റെ ഡിക്കിയില്‍ നിന്ന് രണ്ടു കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ഉപയോഗത്തിനും വില്‍പ്പനക്കുമായി ബംഗളൂരുവില്‍ നിന്ന് വാങ്ങിയതാണെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. വെള്ളമുണ്ട എസ്എച്ച് ടി കെ മിനിമോള്‍, എസ്‌ഐമാരായ എം കെ സാദിര്‍, ജോജോ ജോര്‍ജ് എന്നിവരടങ്ങിയ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top