ചാരായവുമായി പിടിയിൽ

പെരിന്തൽമണ്ണ : അഞ്ച് ലിറ്റർ ചാരായവുമായി മേലാറ്റൂർ സ്വദേശി എക്സൈസ് പിടിയിൽ. പെരിന്തൽമണ്ണ എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് ചാരായം വിൽപ്പനകേന്ദ്രങ്ങളിൽ എത്തിക്കുന്നതിനിടെ മേലാറ്റൂർ പള്ളിപ്പറമ്പിലെ വേലുക്കുട്ടി അറസ്റ്റിലായത്. ഇയാൾ മുമ്പും അബ്കാരി കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.

പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ യു കുഞ്ഞാലൻകുട്ടി, പ്രിവന്റീവ് ഓഫീസർമാരായ സുനിൽകുമാർ, ഗ്രേഡ് ഷെരീഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷംസുദ്ദീൻ, അബിൻ രാജ്, ഇന്ദുദാസ് എന്നിവർ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top