വീട്ടില്‍ കഞ്ചാവ് വില്‍ക്കുന്നതിനിടെ പിടിയില്‍

HIGHLIGHTS : Arrested while selling cannabis at home

കൊടുവള്ളി: വീട്ടില്‍ വച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടയില്‍ ഒന്നര കിലോഗ്രാം കഞ്ചാവുമായി കളരാന്തിരി കോളി കെട്ടികുന്നുമ്മല്‍ മഹേഷ് കുമാറി(46) നെ തിങ്കള്‍ രാത്രി പത്തിന് പൊലീസ് പിടികൂടി. താമരശേരി കോടതി റിമാന്‍ഡ് ചെയ്തു.

പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. കര്‍ണാടകത്തില്‍ നിന്ന് എത്തിക്കുന്ന കഞ്ചാവ് പാക്കറ്റുകളാക്കി ജില്ലയിലെ വി വിധ ഭാഗങ്ങളില്‍ വില്‍പ്പന ത്തുന്നതാണ് ഇയാളുടെ രീതി.

sameeksha-malabarinews

ഒന്നരവര്‍ഷം മുമ്പ് താമരശേ രി അമ്പലമുക്കില്‍ പൊലീസി നെ ആക്രമിക്കുകയും യുവാവിനെ വെട്ടിക്കൊ ലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത ചുരുട്ട അയൂബിന്റെ സംഘത്തില്‍ പ്പെട്ടയാളാണ് കേസില്‍ മൂന്ന് മാസത്തോളം റിമാന്‍ഡില്‍ കിട ന്ന് ജാമ്യത്തില്‍ ഇറങ്ങിയതാണ്. സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്‌പെ്‌ഐമാ രായ രാജീവ്ബാബു, ബിജു പൂ ക്കോട്, പി പി ജിനീഷ്, കൊടുവ നടള്ളി എസ്ഐമാരായ അനൂബ്, ആന്റണി ക്ലീറ്റസ്, എസിപിഒ മാരായ പ്രസൂണ്‍, ഷിജു, ഹോം ഗാര്‍ഡ് വാസു എന്നിവര്‍ ചേര്‍ ന്നാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!