Section

malabari-logo-mobile

ഒരു കോടിയോളം വിലയുള്ള ഹാഷിഷ് ഓയിലുമായി രണ്ടു പേര്‍ പിടിയില്‍

HIGHLIGHTS : മലപ്പുറം: ഒരു കോടിയോളം രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി രണ്ടു പോര്‍ പിടിയിലായി. തിരൂര്‍ പുറത്തൂര്‍ സ്വദേശി കല്ലു നാട്ടില്‍ റസാഖ്(46),എടപ്പാള്‍ മാറഞ്...

മലപ്പുറം: ഒരു കോടിയോളം രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി രണ്ടു പോര്‍ പിടിയിലായി. തിരൂര്‍ പുറത്തൂര്‍ സ്വദേശി കല്ലു നാട്ടില്‍ റസാഖ്(46),എടപ്പാള്‍ മാറഞ്ചേരി കാഞ്ഞിരമുക്ക് കോലോത്ത് ഷമീര്‍(38) എന്നിവരാണ് പടിയിലായത്. സി ഐ കുഞ്ഞിമോയിന്‍ കുട്ടിയുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡാണ് വാഴക്കാട് എടശ്ശേരി കടവില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ച ബൈക്ക് സഹിതം പിടികൂടിയത്.

മലപ്പുറം ജില്ലയിലെ വിവിധ പ്രൊഫഷണല്‍ കോളേജൂകളും പഞ്ചനക്ഷത്ര ഹോട്ടലുകളും കേന്ദ്രീകരിച്ച് ഹാഷിഷ് അടക്കമുള്ള ലഹരി മരുന്നുകളുടെ വില്പന നടക്കുന്നുണ്ട് എന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. പിടിയിലായവരെ ചോദ്യം ചെയ്തതില്‍ ജില്ലയിലെ ജില്ലയിലെ നിരവധി ചെറുകിട കച്ചവടക്കാരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണ്. കഴിഞ്ഞ 7 മാസത്തിനുള്ളില്‍ ജില്ലയില്‍ നിന്നും സിന്തറ്റിക്ക് ഡ്രഗ്‌സ് വിഭാഗത്തില്‍ പെട്ട എഡിഎംഎ യടക്കം ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയിരുന്നു. ഇതോടെ 7 മാസത്തിനുള്ളില്‍ കഞ്ചാവ്, എംഡിഎംഎ, കേസിലുള്‍പ്പെടെ 40 ഓളം പ്രതികളെ പിടികൂടിയിട്ടുണ്ട്.

sameeksha-malabarinews

ഇവര്‍ക്ക് ഇത് എത്തിച്ചു കൊടുത്ത തമിഴ് നാട് സ്വദേശിയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ഒളിവിലാണ്. ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. പിടിയിലായ റസാഖിന് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ മോഷണ കേസിലും ഉള്‍പ്പെട്ട പ്രതിയാണ്.

പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതല്‍ അന്വോഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും. മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുള്‍ കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ വാഴക്കാട് സിഐ. എം.സി. കുഞ്ഞിമോയിന്‍കുട്ടി. കൊണ്ടോട്ടി സിഐ എന്‍ബി ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ വാഴക്കാട് എസ്‌ഐ ഫസലുല്‍ ആബിദ് ,ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് (DANSAF)അംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, പി. സഞ്ജീവ് എന്നിവരെ കൂടാതെ എഎസ്‌ഐ സതീഷ്, സിപിഒ ഭാഗ്യേഷ് ദാസ്, വിജേഷ് എന്നിവരാണ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!