അരോമ മണി അന്തരിച്ചു

പ്രശസ്ത സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു. (65) വയസ്സായിരുന്നു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം.

അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് ബാനറുകളില്‍ 62ഓളം സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതിലേറെയും ഹിറ്റ് ചിത്രങ്ങളുമായിരുന്നു. അരോമ മണിയുടെ ആദ്യനിര്‍മ്മാണ സംരംഭം 1977ല്‍ റിലീസ് ചെയ്ത മധു നായകനായ ‘ധീരസമീരെ യമുനാതീരെ’ ആയിരുന്നു.

‘തിങ്കളാഴ്ച നല്ല ദിവസം’, ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ‘ആ ദിവസം’ (1982), ‘കുയിലിനെത്തേടി’ (1983), ‘എങ്ങനെ നീ മറക്കും’ (1983), ‘മുത്തോടു മുത്ത്’ (1984), ‘എന്റെ കളിത്തോഴന്‍’ (1984), ‘ആനക്കൊരുമ്മ’ (1985), ‘പച്ചവെളിച്ചം’ (1985) തുടങ്ങി ഏഴോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഫഹദിനെ നായകനാക്കി ശ്യാമപ്രസാദിന്റെ സംവിധാനത്തില്‍ 2013 ല്‍ പുറത്തിറങ്ങിയ ആര്‍ട്ടിസ്റ്റാണ് അവസാന ചിത്രം.

ദേശീയ പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങള്‍ അരോമ മണിയെ തേടിയെത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top