അര്‍ജുന്റെ ട്രക്ക് കണ്ടെത്തി;ക്യാബിനുള്ളില്‍ മൃതദേഹം

അങ്കോലി: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ കണ്ടെത്തി. സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. ക്യാബിനുള്ളില്‍ ഒരു മൃതദേഹവും ഉണ്ട്.പക്ഷേ അത് ആരുടേതാണെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.

72 ദിവസത്തിന് ശേഷമാണ് ഗംഗാവാലി പുഴയില്‍ നിന്ന് ലോറി കണ്ടെത്തിയിരിക്കുന്നത്. അര്‍ജന്‍ ഓടിച്ച ലോറിതന്നെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.

ജൂലൈ പതിനാറിന് ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുനെ കാണാതായത്.

 

Share news
error: Content is protected !!
Scroll to Top