അരയില്ലൂരില്‍ തെങ്ങിന്‍തൈകള്‍ നശിപ്പിച്ചതായി പരാതി

വള്ളിക്കുന്ന്:  അരിയല്ലൂരില്‍ പുരയിടത്തിലെ തെങ്ങിന്‍തൈകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. അരിയല്ലൂര്‍ സ്വദേശി സജീറിന്റെ പുതുതായി വീടുവെക്കുന്ന പുരയിടത്തിലെ തെങ്ങിന്‍ തൈകളാണ് എന്തോ ദ്രാവകം ഉപയോഗിച്ച് നശിപ്പിച്ചിരിക്കുന്നത്.

അരിയല്ലൂര്‍ ഗവ. യുപി സ്‌കൂളിന് പടിഞ്ഞാറ് നമ്പൂരിക്കുളം ഭാഗത്താണ് ഇയാളുടെ പുരയിടം. രണ്ടു തെങ്ങിന്‍തൈകള്‍ നശിപ്പിച്ചതായി പരാതിയില്‍ പറയുന്നു.

സജീര്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കി.

Share news
error: Content is protected !!
Scroll to Top