Section

malabari-logo-mobile

ജീന്‍സ് ധരിക്കുന്നതിനെ ചൊല്ലി തര്‍ക്കം, ഭര്‍ത്താവ് മരിച്ചു, ഭാര്യ കസ്റ്റഡിയില്‍

HIGHLIGHTS : Argument over wearing jeans, husband dead, wife in custody

ജീന്‍സ് ധരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ പെണ്‍കുട്ടി കൊലപ്പെടുത്തിയെന്ന് പരാതി. തിങ്കളാഴ്ച ഝാര്‍ഖണ്ഡിലെ ജംതാര ജില്ലയിലുള്ള പെണ്‍കുട്ടിയെ ഭര്‍ത്താവിന്റെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. യുവതിയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പരുക്കേറ്റ് നാല് ദിവസത്തിന് ശേഷമാണ് യുവാവ് മരിച്ചതെന്ന് പൊലീസ് പറയുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഗോപാല്‍പൂര്‍ ഗ്രാമത്തില്‍ എത്തിയ പൊലീസ് സംഘം പതിനേഴുകാരിയായ പുഷ്പ ഹെംബ്രാമിനെ കസ്റ്റഡിയിലെടുത്തു.

നാലുമാസം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. പെണ്‍കുട്ടിക്ക് ജീന്‍സ് ധരിക്കുന്നത് വലിയ ഇഷ്ടമായിരുന്നു. എന്നാല്‍, ഭര്‍ത്താവിന് അവള്‍ ജീന്‍സ് ധരിക്കുന്നത് ഇഷ്ടമല്ലായിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടാകുമായിരുന്നു.

sameeksha-malabarinews

ജൂലൈ 12 -ന് ഒരു മേളയില്‍ പങ്കെടുത്ത് തിരികെ എത്തിയതായിരുന്നു പുഷ്പ. അപ്പോള്‍ അവള്‍ ഒരു ജീന്‍സാണ് ധരിച്ചിരുന്നത്. അത് കണ്ടതോടെ ഭര്‍ത്താവ് ആന്ദോളന്‍ ടുഡുവിന് ദേഷ്യം വന്നു. വിവാഹിതരായ സ്ത്രീകള്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കരുത് എന്ന് പറഞ്ഞുകൊണ്ട് ഭര്‍ത്താവ് ദേഷ്യപ്പെടുകയായിരുന്നു. തര്‍ക്കം രൂക്ഷമായപ്പോള്‍ ദമ്പതികള്‍ വീട് വിട്ട് പുറത്തിറങ്ങി. ടുഡു മദ്യപിച്ചിട്ടുണ്ടായിരുന്നു. അതിന് ശേഷം ഇരുവരും മുറിയിലേക്ക് തന്നെ തിരികെ എത്തി. പക്ഷേ, പിറ്റേ ദിവസം മുതല്‍ ടുഡുവിന്റെ ആരോഗ്യനില വഷളായി. ഇതേ തുടര്‍ന്ന് ആദ്യം പ്രദേശത്തെ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ ജൂലൈ പതിനാറിന് ടുഡു മരണപ്പെടുകയായിരുന്നു.

തുടര്‍ന്ന് ഇയാളുടെ വീട്ടുകാര്‍ ജംതാര പൊലീസില്‍ പുഷ്പയ്‌ക്കെതിരെ പരാതി നല്‍കി. പൊലീസ് ഗ്രാമത്തിലെത്തുകയും അയല്‍വാസികളോടും മറ്റുമായി സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ടുഡുവിനെ പുഷ്പ മുറിവേല്‍പ്പിച്ചു എന്ന് പറയുന്നുണ്ട് എങ്കിലും അതിന് തെളിവുകളൊന്നും ലഭിച്ചില്ല എന്ന് പോലീസ് പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷമേ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് പൊലീസ് പറയുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!