പച്ചക്കറിയുടെ വിലയെ ചൊല്ലി തര്‍ക്കം; വ്യാപാരിയെ വെട്ടിക്കൊന്നു, ഭാര്യക്കും വെട്ടേറ്റു

HIGHLIGHTS : Argument over the price of vegetables; The merchant was hacked to death and his wife was also hacked

പത്തനംതിട്ടയില്‍ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു. റാന്നിയിലാണ് സംഭവം. കാരറ്റിന്റെ വിലയെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചന. റാന്നി സ്വദേശിയായ അനിലാണ് മരിച്ചത്. സംഭവത്തില്‍ പ്രതികളില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണം തടയാന്‍ ശ്രമിച്ച അനിലിന്റെ ഭാര്യക്കും വെട്ടേറ്റു. ഗുരുതരമായി പരുക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

അനിലിന്റെ കടയിലേക്ക് മദ്യപിച്ച് എത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. കാരറ്റിന് വലിയ വിലയാണെന്ന് പറഞ്ഞ് അനിലുമായി തര്‍ക്കം ഉണ്ടായി. ഇതിന് ശേഷം മടങ്ങിപ്പോയവര്‍ 9 മണിയോടെ തിരിച്ചെത്തി വടിവാള്‍ ഉപയോഗിച്ച് അനിലിനെ വെട്ടുകയായിരുന്നു. അനില്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മൃതദേഹം റാന്നിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!