നെഞ്ചുവേദനയെ തുടര്‍ന്ന് സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണ്. ഉച്ചയോടെ ആശുപത്രിയില്‍ നിന്ന് മടങ്ങുമെന്നാണ് വിവരം.
ഇസിജി, എക്കോകാര്‍ഡിയോഗ്രാം ഉള്‍പ്പടെയുളള പരിശോധനകള്‍ നടത്തി. എ ആര്‍ റഹ്‌മാനെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. ലണ്ടനിലായിരുന്ന എ ആര്‍ റഹ്‌മാന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ചെന്നൈയില്‍ തിരിച്ചെത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




