തിരൂരങ്ങാടി: പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ കക്കാട് ടി.എഫ്.സി ക്ലബ്ബ് അനുമോദിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വിതരണം ചെയ്തു.
കലാകായിക രംഗത്ത് സതീര്‍ഹമായ സേവനം നടത്തുന്ന ടി.എഫ്.സി ക്ലബ്ബ് വിദ്യാര്‍ത്ഥികളെ ആദരിക്കുന്നമാതൃകാപരമാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അത് പുത്തന്‍ ഉണര്‍വ്വ് നല്‍കുമെന്നും എം.പി പറഞ്ഞു.
ക്ലബ്ബ് പ്രസിഡന്റ് ഒ.സി ബഷീര്‍ അധ്യക്ഷനായ ചടങ്ങില്‍ റിയാസ് കക്കാട്, കെ എം ഗഫൂര്‍, ഒ നജീബ്, പി കെ ജാഫര്‍, സി ലത്തീഫ്, തെങ്ങ്ലാന്‍ സീദീഖ്, ഫെബിന ഫിറോസ്, യു റിദറഷിന്‍ സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




