അധ്യപക നിയമനം

മലപ്പുറം കോട്ടപ്പടി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഇംഗ്ലീഷ്, ഉറുദു, കൊമേഴ്സ്, ഫിസിക്‌സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. മെയ് 30ന് രാവിലെ പത്തുമണിക്ക് അഭിമുഖം നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹയര്‍സെക്കന്ററി ഓഫീസില്‍ ഹാജറാക്കണം.

മഞ്ചേരി സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജിലെ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയിങ് വിഭാഗത്തില്‍ ഒഴിവുള്ള ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂണ്‍ മൂന്നിന് രാവിലെ 9.30 ന് എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടക്കും. കൂടുതല്‍ വിവരങ്ങള്‍ www.gptcmanjeri.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0483 2763550.

ചുള്ളിക്കോട് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഓഫീസ് അറ്റന്റന്റ്, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്.എസ്.ടി ഹിന്ദി, എല്‍.പി വിഭാഗത്തില്‍ ജെ.എല്‍.ടി അറബിക് തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂണ്‍ ഒന്നിന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. ഫോണ്‍: 9495613259

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top