സ്റ്റാഫ് നഴ്‌സ് നിയമനം

മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ ആര്‍ട് സെന്ററില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 21,000 രൂപയാണ് പ്രതിമാസ വേതനം. ബി.എസ്.സി നഴ്‌സിങ്/ജനറല്‍ നഴ്‌സിങ് അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും എ.എന്‍.എം എന്നിവയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതമുള്ള അപേക്ഷ ജനുവരി ആറിന് വൈകീട്ട് അഞ്ചിനകം careergmcm@gmail.com എന്ന വിലാസത്തില്‍ ലഭിക്കണം. മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കിയിരിക്കണം. അധികയോഗ്യത, പ്രവൃത്തി പരിചയം എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 0483 2766056.

 

Share news
error: Content is protected !!
Scroll to Top