രജിസ്ട്രാർ നിയമനം

കേരള ഡെന്റൽ കൗൺസിൽ കരാർ അടിസ്ഥാനത്തിൽ രജിസ്ട്രാറെ നിയമിക്കുന്നതിന് ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ അഡീഷണൽ  സെക്രട്ടറി റാങ്കിൽ കുറയാത്ത പദവിയിൽ നിന്ന് വിരമിച്ച വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 60 വയസ്.

സ്ഥാപന മേധാവിയായിട്ടുള്ള പ്രവർത്തന പരിചയവും നിയമബിരുദവും അഭികാമ്യം. വിശദമായ ബയോഡാറ്റ, വയസ്, യോഗ്യതകൾ എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം ഡിസംബർ 12 ന് വൈകിട്ട് 4 മണിക്കുള്ളിൽ രജിസ്ട്രാർ, കേരള ഡെന്റൽ കൗൺസിൽ, റ്റി.സി 27/741 (3), അമ്പലത്തുമുക്ക്, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം – 35 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.dentalcouncil.kerala.gov.in. ഫോൺ: 0471-2478757, 2478758, 2478759.

Share news
error: Content is protected !!
Scroll to Top