ഫാര്‍മസിസ്റ്റ്, ജെ.പി.എച്ച്.എന്‍ നിയമനം

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ കടലുണ്ടി നഗരം കുടുംബാരോഗ്യ കേന്ദ്രം സായാഹ്ന ഒ.പിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ്, ജെ.പി.എച്ച്.എന്‍ എന്നിവരെ നിയമിക്കുന്നു.

ഫാര്‍മസിസ്റ്റിന് ഗവ. അംഗീകൃത ബി.ഫാം/ ഡി.ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയും ജെ.പി.എച്ച്.എന് ഗവ. അംഗീകൃത എ.എന്‍.എം കോഴ്‌സ് വിജയം, കേരള നഴ്‌സ് ആന്റ് മിസ് വൈവ്‌സ് കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും വേണം. ജൂലൈ 17 ന് രാവിലെ പത്തു മണിക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.

Share news
error: Content is protected !!
Scroll to Top