നിയമനം ; അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : Appointment; Applications invited

സ്റ്റാഫ് നഴ്സ് നിയമനം
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക്  ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്ലസ് ടു, ഗവ. അംഗീകൃത ജി എൻ എം കോഴ്സ്, ബി.എസ് സി നഴ്സിംഗ് പാസായവർക്കും കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ചെയ്തവർക്കും അപേക്ഷിക്കാം. പ്രായപരിധി 20-45. യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും, ആധാർ കോപ്പിയുമായി ജൂൺ 30ന് രാവിലെ 10ന് ആശുപത്രി ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി ഹാജരാക്കണം. ഫോൺ: 0594 2666439.

ദേശീയാരോഗ്യദൗത്യം മലപ്പുറം വിവിധ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ് (അനുയാത്ര), സ്‌പെഷലിസ്റ്റ് ഡോക്ടര്‍ (ജെറിയാട്രിക് കെയര്‍ ),അര്‍ബന്‍ പോളിക്ലിനിക്കിലേക്ക് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ (ഡെര്‍മെറ്റോളജിസ്റ്റ്), സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍(ഒഫ്താൽമോളജി), സൈക്കോളജിസ്റ്റ്, അര്‍ബന്‍ ജെപിഎച്ച്എന്‍, പാലിയേറ്റീവ് കെയര്‍സ്റ്റാഫ് നഴ്‌സ്, ആര്‍ബിഎസ്‌കെ നേഴ്‌സ്, എം.എല്‍.എസ്.പി തസ്തികയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.

ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ് (അനുയാത്ര), സ്‌പെഷലിസ്റ്റ് ഡോക്ടര്‍ (ജെറിയാട്രിക് കെയര്‍ ), അര്‍ബന്‍ പോളിക്ലിനിക്കിലേക്ക് സ്‌പെഷലിസ്റ്റ് ഡോക്ടര്‍  (ഡെര്‍മെറ്റോളജിസ്റ്റ്), സ്‌പെലിസ്റ്റ് ഡോക്ടര്‍(ഒഫ്താൽമോളജി) സൈക്കോളജിസ്റ്റ് ,എന്നീ തസ്തികയിലേക്ക് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2025 ജൂലൈ മൂന്ന് വൈകിട്ട് അഞ്ചിന്.

അര്‍ബന്‍ ജെപിഎച്ച്എന്‍, പാലിയേറ്റീവ് കെയര്‍ സ്റ്റാഫ്‌നേഴ്‌സ്, ആര്‍ബിഎസ്‌കെ നഴ്‌സ്, എം.എല്‍.എസ്.പി എന്നീ തസ്തികയിലേക്ക് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2025 ജൂണ്‍ 29 വൈകിട്ട് അഞ്ചിന്. കൂടുതല്‍ വിവരങ്ങള്‍ക്ക് ആരോഗ്യകേരളം വെബ്‌സൈറ്റ് www.arogyakeralam.gov.in സന്ദര്‍ശിക്കുക.
ഫോണ്‍ : 0483 2730313, 9846700711.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!