വിമുക്തി കോ ഓഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലയിൽ എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷനിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിമുക്തി കോ ഓഡിനേറ്റര്‍ (ഒരു ഒഴിവ്) താത്ക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, വിമന്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ് എന്നിവയില്‍ ഏതെങ്കിലുമൊന്നില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുളള ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ അഭികാമ്യം. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍
സ്ഥാപനങ്ങള്‍, മിഷനുകള്‍, പ്രൊജക്റ്റുകള്‍ എന്നിവയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള 23നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വേതനം-50000/ രൂപ.

അപേക്ഷകര്‍ ബയോഡാറ്റ, മൊബൈല്‍ ഫോണ്‍ നമ്പര്‍, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം 2025 ആഗസ്റ്റ് 25ന് വൈകിട്ട് അഞ്ചിന് മുമ്പ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, ബി 1 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം-676505 മുമ്പാകെ അപേക്ഷിക്കണം. ഫോണ്‍: 0483 2734886.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top