റേഷന്‍കട ലൈസന്‍സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : Applications are invited for the appointment of Ration Shop Licensee

പൊന്നാനി താലൂക്കിലെ മാറഞ്ചേരി പഞ്ചായത്തിലെ താമലശ്ശേരി ഒമ്പതാം വാര്‍ഡില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും, തിരൂരങ്ങാടി താലൂക്കിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി 26-ാം വാര്‍ഡ്  ആവില്‍ബീച്ചില്‍ ഭിന്നശേഷി വിഭാഗത്തില്‍ നിന്നും റേഷന്‍കടകളുടെ ലൈസന്‍സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 26 ഉച്ചക്ക് മൂന്നിന് മുന്‍പായി മലപ്പുറം ജില്ലാ സപ്ലൈ ഓഫീസര്‍ മുന്‍പാകെ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷകള്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ക്ക്  2024 ജനുവരി ഒന്നിന്  21 വയസ്സ് പൂര്‍ത്തിയായിരിക്കണം. 2024 ജനുവരി ഒന്നിന് ് 62 വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ല.

പത്താംതരം വിജയമാണ് കുറഞ്ഞ വിദ്യാഭ്യാസയോഗ്യത. അപേക്ഷ ഫോറവും മറ്റു വിശദാംശങ്ങളും സിവില്‍ സപ്ലൈസ് വകുപ്പിന്റെ https://civilsupplieskerala.gov.in/ സൈറ്റില്‍ നിന്നും, ജില്ലാ / താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നിന്ന് നേരിട്ടും ലഭ്യമാകും.

sameeksha-malabarinews

*ന്യായവിലക്കട ലൈസന്‍സി*

പൊന്നാനി താലൂക്കില്‍ മാറഞ്ചേരി പഞ്ചായത്ത് ഒമ്പതാംവാര്‍ഡ്  താമലശ്ശേരിയിലും തിരൂരങ്ങാടി താലൂക്കിലെ  പരപ്പനങ്ങാടി മുനിസിപ്പാലിറ്റി വാര്‍ഡ് 26 ആവില്‍ ബീച്ച് എന്ന സ്ഥലത്തും പുതുതായി അനുവദിക്കുന്ന ന്യായവില കടയുടെ   സ്ഥിരം ലൈസന്‍സിയായി നിയമിക്കപ്പെടുന്നതിന് താല്പര്യമുള്ളവരില്‍ നിന്ന്  അപേക്ഷ ക്ഷണിച്ചു. താമലശ്ശേരിയിലെ അപേക്ഷകര്‍   പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരും ആവില്‍ ബീച്ച് ന്യായവിലക്കടയുടെ ലൈസന്‍സിക്ക് അപേക്ഷക്കുന്നവര്‍ ഭിന്നശേഷി വിഭാഗത്തിലുള്ളവരും ആയിരിക്കണം. അപേക്ഷകയ്ക്ക്/ അപേക്ഷകന്  2024 ജനുവരി ഒന്നിന് 21 വയസ്സ് പൂര്‍ത്തിയായിരിക്കണം 62 വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ല.  പത്താംതരം പരീക്ഷ വിജയിച്ചിരിക്കണം. വിദ്യാഭ്യാസ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതും ആവശ്യപ്പെടുന്ന സമയത്ത് അസ്സല്‍ സര്‍ട്ടിഫിക്കറ്റ്ഹാജരാക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്‌
https://civilsupplieskerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0483 2734912

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!