HIGHLIGHTS : കോഴിക്കോട് ഗവ. മെഡിക്കല്‍ കോളെജില്‍ ഹോസ്പിറ്റല്‍ ഡവലപ്മെന്റ് സൊസൈറ്റി മുഖേന നടത്തുന്ന പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷ...
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളെജില്‍ ഹോസ്പിറ്റല്‍ ഡവലപ്മെന്റ് സൊസൈറ്റി മുഖേന നടത്തുന്ന പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സിന്റെ പേര്, സീറ്റുകളുടെ എണ്ണം, യോഗ്യത എന്നീ ക്രമത്തില്‍:
പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് – ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി (ഒരു സീറ്റ്) – എംഡി/ഡിഎന്‍ ബി (റേഡിയോഡയഗ്നോസിസ്) അല്ലെങ്കില്‍ ഡിഎംആര്‍ഡി യും (റേഡിയോഡയഗ്നോസിസ്) ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.
അപേക്ഷഫോം വെബ്‌സൈറ്റില്‍ ലഭ്യമാണ്. 1000 രൂപ അപേക്ഷ ഫീ പ്രിന്‍സിപ്പാളിന്റെ അക്കൗണ്ടില്‍ അടച്ച് (A/C No 34311254463, ഐഎഫ്എസ് സി കോഡ് SBIN0002206) പൂരിപ്പിച്ച അപേക്ഷഫോം ഒക്ടോബര്‍ 31 നകം പ്രിന്‍സിപ്പല്‍, ഗവ. മെഡിക്കല്‍ കോളെജ്, കോഴിക്കോട്-673008 എന്ന വിലാസത്തില്‍ അയക്കണം. പ്രയപരിധി: 40. നിയമാനുസൃത ഇളവ് അനുവദിക്കും. എഴുത്തുപരീക്ഷയും ഇന്റെര്‍വ്യവും നവംബര്‍ നാലിന് നടത്തും. ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും നല്‍കുന്നതല്ല. അപേക്ഷ സമര്‍പ്പിച്ച എല്ലാവര്‍ക്കും എഴുത്തു പരീക്ഷയിലും ഇന്റര്‍വ്യൂവിലും പങ്കെടുക്കാം. വെബ്സൈറ്റ്: https://www.govtmedicalcollegekozhikode.ac.in/news.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു