Section

malabari-logo-mobile

ഇസ്ലാമിന് വേണ്ടി തെരുവിലിറങ്ങാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല പോപ്പുലര്‍ ഫ്രണ്ടിന്റിനെതിരെ കാന്തപുരവും

HIGHLIGHTS : കോഴിക്കോട്:  ഇസ്ലാമിന് വേണ്ടി തെരുവിലിറങ്ങാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അഖിലേന്ത്യ സുന്നിജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം ...

കോഴിക്കോട്:  ഇസ്ലാമിന് വേണ്ടി തെരുവിലിറങ്ങാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അഖിലേന്ത്യ സുന്നിജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍.

അഭിമന്യുവിന്‍െ കൊലപാതകം അങ്ങേയറ്റം അപലപനീയമാണെന്ന് അഭിപ്രായപ്പെട്ട കാന്തപുരം അതിന് നേതൃത്വം കൊടുത്തവര്‍ എല്ലാനിലക്കും വിചാരണ ചെയ്യപ്പടെണമെന്ന് അഭിപ്രായപ്പെട്ടു. ഒരു ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

sameeksha-malabarinews

ഒരു സംഘടനയുടെയും പേരെടുത്തുപറയാതെ ആനുകാലികമായ സംഭവങ്ങള്‍ പറഞ്ഞുകൊണ്ട് അദ്ദേഹം തീവ്രനിലപാടുകള്‍ സ്വീകരിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ചു.

മതത്തിന്റെ പേരുപയോഗിച്ചും മുസ്ലീങ്ങള്‍ നേരിടുന്ന പ്രശ്ങ്ങളെ വൈകാരികമായി അവതരിപ്പിച്ചും സമാധാനവും സൗഹൃദവും തകര്‍ക്കുന്നതിനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അകാരണമായി ഒരു മനുഷ്യനേയും വേദനിപ്പിക്കരുതെന്ന ഇസ്ലാം കാഴ്ചപ്പാടിനെയാണ് ഇത്തരം തീവ്രശക്തികള്‍ ചോദ്യം ചെയ്തതെന്നും ഇവര്‍ സമുദായത്തിന് ബാധ്യതയായി മാറുന്നത് തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാന്തപുരത്തിന്റെ അഭിപ്രായം പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയിലൂടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തി. രൂക്ഷമായ വിമര്‍ശനങ്ങളാണ് എപിക്കെതിരെ ഇവര്‍ തങ്ങളുടെ വാളുകളില്‍ നടത്തുന്നത് മുസ്ലീം സമുദായത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആരുടെയും സമ്മതം ആവിശ്യമില്ലെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!