ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക്  നാളെ തിരൂരിൽ സമാപനം;  മുഖ്യമന്ത്രി പങ്കെടുക്കും

HIGHLIGHTS : Anti-drug message drive to conclude in Tirur tomorrow; Chief Minister to participate

സംസ്ഥാന കായിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നയിക്കുന്ന ‘കിക്ക് ഡ്രഗ്സ് സേ യെസ് റ്റു സ്പോര്‍ട്സ് ‘ ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ സംസ്ഥാനതല സമാപന പരിപാടി നാളെ (ജൂണ്‍ 26) വൈകീട്ട് മൂന്നിന് തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സന്ദേശ യാത്രയുടെ  ജില്ലയിലെ ആദ്യ സ്വീകരണം രാവിലെ ഏഴിന് പെരിന്തല്‍മണ്ണ ടൗണ്‍ സ്‌ക്വയറിൽ നടക്കും. സ്വീകരണത്തിന് മുന്നോടിയായി രാവിലെ ആറിന് ആയിരങ്ങള്‍ പങ്കെടുക്കുന്ന മാരത്തോണും, ഏഴിന് വാക്കത്തോണും സംഘടിപ്പിക്കും.

മാരത്തോണിനും വാക്കത്തോണിനും രജിസ്‌ട്രേഷന്‍ സൗജന്യമാണ്. മാരത്തോണിന് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കുന്നവര്‍ക്ക്  മെഡല്‍, സര്‍റ്റിഫിക്കറ്റ്, ജേഴ്‌സി, റിഫ്രഷ്‌മെന്റ് എന്നിവ ഉണ്ടായിരികും.  ജില്ലയിലെ പുരുഷ – വനിതാ കായിക താരങ്ങള്‍ക്ക് മാരത്തോണില്‍ പങ്കെടുക്കാം. പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും പ്രത്യേകം ക്യാഷ് പ്രൈസ് ഉണ്ടാകും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 15,000 ,10000 ,7500 രൂപയും മറ്റ് ഏഴ് സ്ഥാനക്കാര്‍ക്ക്  2000 രൂപ വീതവും ക്യാഷ് പ്രൈസ് നൽകും.   ഇതിനകം 1300 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വാക്കത്തോണിൽ പങ്കെടുക്കുന്നവർക്കും ജേഴ്‌സിയും റിഫ്രഷ്മെന്റും ഉണ്ടാകും. പരിപാടിയില്‍ ജനപ്രതിനിധികള്‍,  സാമൂഹ്യ സാംസ്‌കാരിക കായിക രംഗത്തെ പൗര പ്രമുഖര്‍, കായിക താരങ്ങള്‍,  എസ്.പി.സി, സ്‌കൗട്ട് & ഗൈഡ്സ്, എന്‍.സി.സി., എന്‍.എസ്.എസ്., ജെ.ആര്‍.സി., അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, വിവിധ മേഖലകളില്‍പെട്ട ജീവനക്കാര്‍, സന്നദ്ധ സംഘടനകള്‍ പങ്കെടുക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!